കേരളത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോര്‍ഡ് പിണറായി വിജയന്

മുഖ്യമന്ത്രി പദത്തില്‍ ഇന്ന് പിണറായി വിജയന്‍ 2364 ദിവസം പിന്നിടുകയാണ്. സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയന്‍ മറികടന്നത്.ഇ കെ നയനാരാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത് പക്ഷെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോര്‍ഡിലേക്കാണ് പിണറായി വിജയന്‍ എത്തിയത്.

സി അച്യുതമേനോന്റെ റെക്കോര്‍ഡ് ഇന്നാണ് പിണറായി വിജയന്‍ മറികടന്നത്.രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി തെരെഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്.

സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത് അടിയന്തരാവസ്ഥ കാലമായതിനാലാണ്.17 ദിവസത്തെ കാവല്‍ മുഖ്യമന്ത്രി എന്ന ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോഡാണ് പിണറായി വിജയന്‍ കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *