ആനാവൂര്‍ നാരായണന്‍ നായര്‍ വധം; ആര്‍എസ്എസുകാരായ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

സിപിഐഎം പ്രവര്‍ത്തകനായ ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍ ആര്‍എസ്എസുകാരായ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനില്‍, നാലാം പ്രതി ഗിരീഷ് കുമാര്‍ എന്നിവര്‍ ഒരു ലക്ഷം രൂപ വീതം പിഴ ഒടുക്കണം. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയുടേതാണ് വിധി.2022 നവംബര്‍ 11 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. 2013 നവംബര്‍ 5 നാണ് നാരായണന്‍ നായരെ വീട്ടില്‍ കയറി സംഘം വെട്ടി കൊലപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ മുരുക്കുംപുഴ വിജയകുമാരന്‍ നായരാണ് വാദി ഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയവര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ വിധി പ്രസ്താവിച്ചതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് അത്യപൂര്‍വമാണ്.

Leave a Reply

Your email address will not be published. Required fields are marked *