രാജ്ഭവനിലെ ജീവനക്കാരെല്ലാം ജോലിക്കെത്തണം,തടഞ്ഞാല്‍ അറിയിക്കണം; ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഗൗരവമായിയെടുക്കും : ഗവര്‍ണര്‍

വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം പേര്‍ ഇന്ന് രാജ്ഭവന്‍ ഉപരോധിക്കുകയാണെങ്കിലും രാജ്ഭവനിലെ എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ജീവനക്കാര്‍ക്ക് പ്രവേശിക്കാന്‍ പ്രധാന ഗേറ്റൊഴിവാക്കി മറ്റ് ഗേറ്റുകള്‍ പോലീസ് ക്രമീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ എല്ലാവരും തിരിച്ചറിയല്‍ കരുതണം.ആരെയെങ്കിലും തടയുകയാണെങ്കില്‍ വിവരം ഉടന്‍ തന്നെ അറിയിക്കണം. രാജ്ഭവന് മുന്നില്‍ എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ വിശദവിവരം അറിയിക്കണമെന്നും ഇത് ഗൗരവമായെടുക്കുമെന്നും ഡല്‍ഹിയിലുളള ഗവര്‍ണര്‍ രാജ്ഭവന് നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *