ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പല്ല: തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി

ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാമ്പല്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാന്‍ ഗവര്‍ണര്‍ ഇടപെടും. നിയമ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒന്നിനെയും പിന്തുണക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ ആര് എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെ എം പിമാര്‍ രാഷ്ടപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഗവര്‍ണര്‍ തടസ്സം നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. 20 ഓളം ബില്ലുകള്‍ ഗവര്‍ണര്‍ ഇതുവരെ പാസ്സാക്കിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.