ആരോഗ്യനില മോശം; എല്ലാവരും പ്രാര്‍ഥിക്കണം, ആശുപത്രിക്കിടക്കയില്‍ നിന്നും സുമ ജയറാം

മലയാള സിനിമയില്‍ ഒരുകാലത്ത് ഇറങ്ങിയ ചിത്രങ്ങളിലെ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സുമ ജയറാം. ഇപ്പോഴിതാ സുമ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സുമയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. വളരെവേഗം തന്നെ സുമാ ജയറാം പങ്കുവച്ച പോസ്റ്റ് വൈറലായിമാറിയിട്ടുണ്ട്.
ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാര്‍ഥിക്കണമെന്നായിരുന്നു’ സുമ ജയറാം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഫോട്ടോ വൈറലായതോടെ നിരവധി പേര് നടിയുടെ ആരോഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്.
എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു…. ആശംസിക്കുന്നു’വെന്നാണ് ആരാധകര്‍ സുമയുടെ സോഷ്യല്‍മീഡിയ പോസ്റ്റിന് താഴെ കുറിച്ചത്. എന്താണ് അസുഖമെന്നോ ഒന്നും തന്നെ പോസ്റ്റിലൂടെ സുമാ ജയറാം വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെയാണ് സുമയ്ക്ക് ഇരട്ട കുട്ടികള്‍ ജനിച്ചത്. അതും നാല്പത്തിയെട്ടാം വയസില്‍. രണ്ട് ആണ്‍കുട്ടികളാണ് സുമയ്ക്ക് പിറന്നത്.