കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് കെ.സുധാകരന്; കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയിട്ടില്ല

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയേണ്ട സാഹചര്യം വന്നിട്ടില്ലെന്ന് കെ.സുധാകരന്. ഒഴിയാന്‍ തയ്യാറാണെന്ന് കാണിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു. അദ്ദേഹം. കേന്ദ്രനേതൃത്വത്തിന് സുധാകരന് കത്തെഴുതിയിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സുധാകരന് കറകളഞ്ഞ മതേതര വാദിയാണെന്നും അദ്ദേഹത്തിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം നാളെ കൊച്ചിയില്‍ നടത്താനിരുന്ന രാഷ്ട്രീയ കാര്യസമിതി യോഗം മാറ്റിവെച്ചു. സുധാകരന് അനാരോഗ്യത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാലാണ് യോഗം മാറ്റി വെച്ചത്.
സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനകളില്‍ എഐസിസി വിശദീകരണം തേടിയിരുന്നു. സുധാകരന്റെ നല്കിയ വിശദീകരണത്തില്‍ തൃപ്തിയും അറിയിച്ചിരുന്നു.