വീണ്ടും കത്ത് വിവാദം : സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കത്ത് പുറത്ത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദത്തിന് പിന്നാലെ സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കത്ത് പുറത്ത്. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. നിയമനങ്ങള്‍ പ്രത്യേക സമിതിയെ ഉപയോഗിച്ചാകണം എന്നാണ് സഹകരണ നിയമത്തില്‍ വ്യക്തമാക്കുന്നത്. ഇത് അട്ടിമറിക്കപ്പെട്ടതായി ആരോപണമുയരുന്നു. കോര്‍പറേഷന്‍ കത്ത് വിവാദമായി തുടരുന്ന സാഹചര്യത്തിലാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ ആരോപണമെത്തിയിരിക്കുന്നത്.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡ്ഡിലുള്ളതാണ് കത്ത്. ജില്ലാ മര്‍ക്കന്റെയിന്‍ സഹകരണ സംഘം ചുമതലയുള്ള സാബു മോന് 2021 ജൂലൈ ഏഴിന് നല്‍കിയതെന്ന് കരുതുന്ന കത്തില്‍ ജില്ലാ സെക്രട്ടറിയുടെ ഒപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *