തിരുവനന്തപുരം സംസ്കൃത കോളേജില്‍ ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനര്‍; നടപടിയുമായി രാജ്ഭവന്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിക്കുന്ന ബാനറുമായി എസ്എഫ്ഐ. തിരുവനന്തപുരം സംസ്കൃത കോളേജ് കവാടത്തിലാണ് ബാനര്‍ ഉയര്‍ത്തിയത്. ബാനര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ രാജ്ഭവന് സര്‍വ്വകലാശാലയോട് വിശദീകരണം തേടി. രാജ്ഭവന്റെ നിര്‍ദ്ദേശാനുസരണം വൈസ്ചാന്‍സലര്‍ സംസ്കൃത കോളേജ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ എസ്എഫ്ഐ യൂണിറ്റംഗങ്ങള്‍ തന്നെ ബാനര്‍ അഴിച്ചുമാറ്റി.