കുട്ടികൾക്കു പാറിനടന്നു കണ്ടുവരയ്ക്കാൻ ‘അപ്പൂപ്പൻതാടി; സംസ്ഥാനതല ചിത്രരചനാമത്സരം 20-ന്

തിരുവനന്തപുരം: അപ്പൂപ്പൻ താടിപോലെ പാറിപ്പറന്നുനടന്ന് കാഴ്ചകൾ കാണാനും ചിത്രം വരച്ച് സമ്മാനം നേടാനും കുട്ടികൾക്ക് കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് അവസരം ഒരുക്കുന്നു. ‘അപ്പൂപ്പൻതാടി’ എന്നു പേരിട്ട പരിപാടി നവംബർ 20-നാണ്.

ഒന്നുമുതൽ ഏഴുവരെ ക്ലാസുകാർ, എട്ടുമുതൽ 12 വരെ ക്ലാസുകാർ എന്നിങ്ങനെ രണ്ടു വിഭാഗമായാണു മത്സരം. ഓരോ വിഭാഗത്തിലും 10,000, 5,000, 2,500 രൂപവീതമുള്ള മൂന്നു സമ്മാനങ്ങൾ നല്കും. കൂടാതെ ഓരോ വിഭാഗങ്ങളിലും പത്തു വീതം പ്രോത്സാഹനസമ്മാനങ്ങളും ഉണ്ട്. ഫലപ്രഖ്യാപനവും സമ്മാനവിതരണവും പിന്നീട്.

രാവിലെ 11 മുതൽ 4 വരെയാണ് മത്സരം. അതിനുമുമ്പ് എത്തി ഹാജർ രേഖപ്പെടുത്തണം. വാട്ടർകളറോ അക്രിലിക് കളറോ ഉപയോഗിക്കാം. അതു കുട്ടികൾ കൊണ്ടുവരണം. വരയ്ക്കാനുള്ള ആർട്ട് പേപ്പർ ക്രാഫ്റ്റ് വില്ലേജ് നല്കും. പുറത്തുനിന്നുള്ള ഭക്ഷണം അനുവദനീയമല്ല.

പങ്കെടുക്കേണ്ടവർ മുൻകൂറായി രജിസ്റ്റർ ചെയ്യണം. പ്രവേശനഫീസ് 100 രൂപയാണ്. ഇത് ഓൺലൈനായി അടയ്ക്കാം. നിബന്ധനകൾക്കും മറ്റു വിവരങ്ങൾക്കും രജിസ്ട്രേഷനും 9288001155, 9288001198 എന്നീ നമ്പരുകളിൽ വിളിക്കുകയോ kacvkovalam.com/shop/appoppan-thaadi എന്ന വെബ് പേജ് സന്ദർശിക്കുകയോ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *