രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യാത്രയ്ക്ക് കഴിയുമെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം. എന്നാല്‍ കോണ്‍ഗ്രസിനെ ഏകീകരിക്കാനും രക്ഷിക്കാനുമുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോയപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ സിപിഎം നേതക്കാള്‍ യാത്രയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കണ്ടെയ്‌നര്‍ യാത്ര എന്ന തരത്തില്‍ എം.സ്വരാജ് അടക്കമുളള നേതാക്കള്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ നിലപാടുകള്‍ വ്യക്തമാക്കുന്നതാണ് സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *