അയ്യപ്പന്റെ അനുഗ്രഹം തേടി ദിലീപ് ; ശബരിമലയില്‍ ദര്‍ശനം നടത്തി

ശബരിമല ദര്‍ശനം നടത്തി നടന് ദിലീപ്. സുഹൃത്ത് ശരതിനൊപ്പമാണ് ദിലീപ് ശബരിമല കയറിയത്. വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തിയ സംഘം ദേവസ്വം ബോര്‍ഡ് ഗെസ്റ്റ്ഹൗസില്‍ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സന്നിധാനത്ത് എത്തിയത്.
ദര്‍ശനത്തിന് ശേഷം പ്രത്യേക പൂജകളും വഴിപാടുകളും നടത്തി, മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കണ്ട് അനുഗ്രഹം വാങ്ങി.
