കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്പറേഷന് പ്രത്യേക കൗണ്‍സില്‍ : ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലടിച്ചു പിരിഞ്ഞു

കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്പ്പറേഷന് വിളിച്ചുചേര്‍ത്ത പ്രത്യേക കൌണ്സിലില് ശക്തമായ ഭരണ-പ്രതിപക്ഷ ബഹളം. ചെയറില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഇരിക്കുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ബാനറും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി. അനുകൂല പ്ലക്കാര്‍ഡുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തിറങ്ങിയതോടെ കൗണ്‍സില്‍ അലങ്കോലമായി.
ബി ജെ പി അംഗങ്ങള്‍ വലിയ ബാനറുമായാണ് നടുത്തളത്തിലിറങ്ങിയത്. അഴിമതി മേയര്‍ ഗോബാക്ക് എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷ അംഗങ്ങള്‍ മുഴക്കിയത്. നമ്മള് മേയറോടൊപ്പം എന്ന ബാനറാണ് ഭരണപക്ഷ അംഗങ്ങള്‍ മറുപടിയായി ഉയര്‍ത്തിയത്.
പ്രതിപക്ഷ അംഗങ്ങള്‍ മേയര്‍ക്ക് നേരെ കരിങ്കൊടിയും വീശി. ഡയസിന് അടുത്തുവെച്ചാണ് പ്രതിഷേധം. മേയര്‍ അധ്യക്ഷയാകുന്ന പ്രത്യേക കൌണ്സിലില് സംസാരിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഭരണപക്ഷ അംഗങ്ങള്‍ മാത്രമാണ് സംസാരിക്കുന്നത്. കത്ത് വ്യാജമാണെന്നാണ് മേയറുടെ വാദം. ബഹളത്തെത്തുടര്‍ന്ന് ഒരു മണിക്കൂറിനുളള കൗണ്‍സില്‍ പിരിഞ്ഞു.