ഭാഗവതം ചിത്ര രചനാ മത്സരം ചീഫ് സെക്രട്ടറി വി. പി. ജോയ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ഡിസംബർ മാസം പതിമൂന്നാം തീയതി മുതൽ ഇരുപത്തിമൂന്നാം തീയതി വരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ തിരുമുറ്റത്ത് (ശ്രീ വൈകുണ്ഠം, തെക്കേനട, കോട്ടയ്ക്കകം) നടക്കുവാൻ പോകുന്ന 38-മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മ്യൂസിയം പരിസരത്ത് ചിത്രരചനാ മത്സരം നടന്നു. മത്സരം ചീഫ് സെക്രട്ടറി വി. പി. ജോയ് ഓടക്കുഴലിന്റെ പടം വരച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന
ജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ‘ഭഗവാൻ കൃഷ്ണൻ’ എന്ന വിഷയം ചിത്രമായി കുട്ടികൾ വരച്ചു. ശ്രീമദ് ഭാഗവതം എന്ന ഇതിഹാസം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും നന്മയുടെയും സന്ദേശം നൽകുന്ന മഹദ്ഗ്രന്ഥമാണെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മഹാസത്രം മീഡിയ കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ സ്വാഗതം ആശംസിച്ചു. ചിത്രരചനാ മത്സര വിജയികൾക്ക് മഹാസത്രം ഉദ്ഘാടന ചടങ്ങിൽ ഡിസംബർ പതിമൂന്നാം തീയതി പാരിതോഷകങ്ങൾ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ചീഫ് കോർഡിനേറ്റർ ശ്രീവത്സൻ നമ്പൂതിരി, കോർഡിനേറ്റർ ഡോ. ആർ. അജയ് കുമാർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി. എസ്. ശ്രീകുമാർ, അക്കോമഡേഷൻ കമ്മിറ്റി ചെയർമാൻ മുക്കംപാലമൂട് രാധാകൃഷ്ണൻ, സത്രം കൺവീനർ ഷാജു വേണുഗോപാൽ, മാതൃസമിതി ചെയർപേഴ്സൺ ഗീത എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.