കോണ്‍ഗ്രസിന്റെ ഐക്യത്തേയും കെട്ടുറപ്പിനേയും പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സുധാകര്ന് കര്‍ശന നിര്‍ദേശം നല്‍കിയത്.
ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം നല്ലതല്ല. പൊതുജന മധ്യത്തില്‍ പാര്‍ട്ടിക്ക് ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും പിന്മാറണം. മറ്റു വിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിന്റെ ഉന്നത നേതാവായ തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാം. അതിന് യാതൊരു തടസ്സവുമില്ലെന്നും സുധാകരന് പ്രതികരിച്ചു.