ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാല്‍ വില ലിറ്ററിന് ആറ് രൂപ കൂടും

മില്‍മ പാലിന് വില വര്‍ധിക്കുന്നു. പുതുക്കിയ വിലവര്‍ധന ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുളള വിലയേക്കാള്‍ ഒരു ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഇതുവരെ മില്‍മയ്ക്ക് ലഭിച്ചിട്ടില്ല. ക്ഷീര കര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും മില്‍മ ചെയര്‍മാന്‍ കെ എസ് മണിയും മന്ത്രി ജെ ചിഞ്ചു റാണിയും ചേര്‍ന്ന് വില വനര്‍ധനയെ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പാല്‍ വില കൂട്ടാനുളള നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കില്‍ ഇന്നലെ മുതല്‍ പുതുക്കിയ വില വര്‍ധന നടപ്പാക്കാനാണ് മില്‍മ തീരുമാനിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *