ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീനക്ക് കാലിടറി. ലോകമെമ്പാടുമുള്ള മെസ്സി ആരാധകരെ നിരാശരാക്കി അര്‍ജന്റീനയെ സഊദി അറേബ്യ 2-1ന് പരാജയപ്പെടുത്തി.
കളിയുടെ രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടിയാണ് സഊദി വിജയം നേടിയത്. 48-ാം മിനിറ്റിലാണ് അര്‍ജന്റീനയെ വിറപ്പിച്ച സൗദി താരം സാലിഹ് അല്‍ ശെഹ്രിയുടെ ഗോള്‍ പിറന്നത്.
ആദ്യ പകുതിയില്‍ അര്‍ജന്റീനയായിരുന്നു മുമ്പില്‍. ലയണല്‍ മെസ്സി നേടിയ പെനാല്‍ട്ടി ഗോളിലൂടെയാണ് ടീം മുമ്പിലെത്തിയത്. മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് പെനാല്‍ട്ടി ലഭിച്ചത്. തുടര്‍ന്ന് നായകന്‍ മെസ്സി നിലംചേര്‍ത്തടിച്ച ഷോട്ടിലൂടെ സൗദിയുടെ വല കുലുക്കുകയായിരുന്നു.
പിന്നീട് ഒരു വട്ടം കൂടി മെസ്സി പന്ത് വലയില്‍ കയറ്റിയെങ്കിലും ഓഫ്‌സൈഡ് റഫറി ഓഫ്‌സൈഡ് കൊടിയുയര്‍ത്തി. 27ാം മിനുട്ടില്‍ ലൗറ്റാരോ മാര്‍ട്ടിനെസ സൗദി ഗോളിയെ മറികടന്നു വലകുലുക്കി. പക്ഷേ അപ്പോഴും വാര്‍ കെണിയില്‍ കുരുങ്ങി. പിന്നീട് മറ്റൊരു ഓഫ്‌സൈഡ് കൊടി അര്‍ജന്റീനക്കെതിരെ ഉയര്‍ന്നു.