അഴിമതിയുടെ കൊടുമുടിയ്‌ക്ക് മുകളിലാണ് മേയര്‍ : വി.പി. സജീന്ദ്രന്‍

തിരുവനന്തപുരം :അഴിമതിയുടെ കൊടുമുടിയ്‌ക്ക് മുകളിലാണ് മേയർ എന്ന് കെ.പി.സി.സി വൈസ്‌പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ പറഞ്ഞു.നഗരസഭയ്‌ക്കുമുമ്പില്‍ യു.ഡി.എഫ് നടത്തുന്ന സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.സര്‍വ്വകലാശാലകളില്‍ വിജയകരമായി നടപ്പിലാക്കിയ പിന്‍വാതില്‍ നിയമനത്തട്ടിപ്പാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി.പി.എം ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതെ ന്ന് അദ്ദേഹം ആരോപിച്ചു. ഇത്രയും കുറഞ്ഞകാലം കൊണ്ട് ഇത്രയുമധികം അഴിമതികള്‍ നടത്തുവാന്‍ മറ്റാര്‍ക്കും കഴിയില്ല. ആംബുലന്‍സിലും ഭൂമി വാങ്ങലിലും നടക്കാത്ത ശുചീകരണത്തിലും അഴിമതി നടത്തി. പട്ടികജാതി ഫണ്ടില്‍ നിന്നും കോടികള്‍ കട്ടത് ഡി.വൈഎഫ്‌ഐ നേതാവാണ്. നികുതി തട്ടിപ്പ് നടത്തിയത് കെ.എം.സി.എസ്.യു നേതാവാണ്. മേയറുടെ അഴിമതിപുരാണങ്ങളിലെ പുതിയ അധ്യായമാണ് നിയമന തട്ടിപ്പ്. ഇതിനെതിരെ ശക്തമായ സമരം തുടരുമെന്ന് സജീന്ദ്രന്‍ അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. സമരത്തിന്റെ ഭാഗമായി പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ ഉള്‍പ്പെടെയുള്ളവരെ അകാരണമായി മര്‍ദ്ദിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌ത നടപടിയില്‍ ഡി.സി.സി പ്രസിഡന്റ് പാലോട് രവി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് ഭീകരതയിലൂടെ സമരത്തെ തകര്‍ക്കാനാവില്ലെന്ന് പാലോട് രവി പറഞ്ഞു.
എന്‍.പീതാംബരക്കുറുപ്പ്, ജി.സുബോധന്‍, വി.പ്രതാപചന്ദ്രന്‍, വി.എസ്.ശിവകുമാര്‍, റ്റി.ശരത്‌ചന്ദ്ര പ്രസാദ്, വര്‍ക്കല കഹാര്‍, എം.എ.വാഹീദ്, മണക്കാട് സുരേഷ്, കെ.മോഹന്‍കുമാര്‍, യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.പത്മകുമാര്‍, കൗസിലര്‍മാര്‍, മുന്‍ കൗണ്‍സിര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം, പാറശാല, നെടുമങ്ങാട് നിയോജകമണ്‌ഡലം യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളും ഡി.സി.സി ഭാരവാഹികളും കെ.പി.സി.സി-ഡി.സി.സി അംഗങ്ങളുമാണ് ഇന്ന് സത്യഗ്രഹം നടത്തിയത്.