എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും; പ്ലസ്ടു മാര്‍ച്ച് 10ന്

പൊതു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ് എസ് എല്‍ സി പരീക്ഷ 2023 മാര്‍ച്ച് ഒമ്പത് മുതല്‍ മാര്‍ച്ച് 29 വരെയായിരിക്കും.

മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാ ഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷ മാര്‍ച്ച് 10 മുതല്‍ മാര്‍ച്ച് 30 വരെയാണ്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25നും ആരംഭിക്കും. ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണയം ആരംഭിച്ച് മെയ് 25നകം ഫലം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *