മെഡിക്കല്‍ കോളേജിലെ വനിത ഡോക്ടര്‍ക്ക് നേരെയുള്ള ആക്രമണം; പിജി ഡോക്ടര്‍മാര്‍ സമരത്തില്‍

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം. ന്യൂറോ സ‍ർജറി വിഭാ​ഗത്തിലെ വനിത പിജി ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സമരം. ഐസിയു, ലേബര്‍ റൂം, അത്യാഹിത വിഭാഗം എന്നിവയെ സമരം ബാധിക്കില്ല. ഒപി, കിടത്തി ചികിൽസ എന്നിവയെ സമരം ബാധിക്കും.

സംഭവത്തിൽ പോലീസ് സ്റ്റേഷൻ മാ‍ർച്ചും ഡോക്ടര്‍മാർ സംഘടിപ്പിച്ചിട്ടുണ്ട്. പിജി ഡോക്ടർമാ‍ർക്കൊപ്പം മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും ചേർന്നാണ് പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ഐഎംഎയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ആശുപത്രി ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക സമരം നടത്തുമെന്നും ഐഎംഎ വ്യക്തമാക്കി.

ബുധനാഴ്ച പുല‍

Leave a Reply

Your email address will not be published. Required fields are marked *