കാന്താരയിലെ വരാഹരൂപം പാട്ടിന്റെ വിലക്ക് നീക്കി കോടതി ; തൈക്കുടം ബ്രിഡ്ജിന് തിരിച്ചടി

സൂപ്പര്‍ ഹിറ്റ് ചിത്രം കാന്താരയിലെ ‘വരാഹരൂപം’ ഗാനം വിലക്കിയ നടപടി കോഴിക്കോട് ജില്ലാ കോടതി റദ്ദാക്കി. സിനിമ നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് നല്‍കി വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സിനിമയിലെ ‘വരാഹരൂപം’ ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച് മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജുംമാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി സ്വീകരിച്ച കോടതി സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഈ ഗാനം ചിത്രത്തിലും ഒടിടിയിലും ആപ്പുകളിലും തിയറ്ററുകളിലും ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിയില്‍ അപ്പീല്‍ കൊടുക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ച് ഹര്‍ജി തളളി. തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചത്.

കോപ്പിറൈറ്റ് ആക്ടിന്റെ പരിധിയില്‍വരുന്നതിനാല്‍ കോഴിക്കോട് ജില്ലാ കോടതിക്ക് ഹര്‍ജി പരിഗണിക്കാനാകില്ലെന്നതടക്കമുള്ള വാദങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. തൈക്കുടം ബ്രിഡ്ജിന് കേസ് ഫയല്‍ചെയ്യാനാകില്ലെന്ന വാദവും ഉന്നയിച്ചു. തുടര്‍ന്നാണ് വരാഹരൂപം ഗാനം ഉപയോഗിക്കുന്നതിനെതിരെ പാസാക്കിയ ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കിയത്. നേരത്തെ ചിത്രത്തിലെ പ്രധാന ആകര്‍ഷണമായ വരാഹരൂപം ഗാനം ഒഴിവാക്കിയതില്‍ സിനിമാആസ്വാദകരും നിരാശയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *