വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞത്ത് സംഘർഷം നടക്കുന്ന പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ്.
കേരള പോലീസ് പരാജയമാണെന്നും അക്രമം തടയാൻ പോലിസിസിന് സാധിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.
വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നു. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു. എന്നാൽ പ്രദേശത്ത് 5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
വിഴിഞ്ഞം സംഭവത്തിൽ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിര്‍ദേശിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.