സംഘര്‍ഷം നടന്ന വിഴിഞ്ഞത്ത് ഡിഐജി നിശാന്തിനിയെ സ്‌പെഷ്യല്‍ പോലീസ് ഓഫീസറായി നിയമിച്ചു

വിഴിഞ്ഞം തുറമുഖ സമരം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്‍.നിശാന്തിനിയെ നിയമിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍ ആണ് നിശാന്തിനിയെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുകയാണ് നിശാന്തിനിയുടെ ചുമതല. ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനം നടത്തുന്നതോടൊപ്പം സമാന്തരമായി വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും സംഘം നടത്തും. ഡിസിപി അജിത്കുമാര്‍,കെ.ഇ. ബൈജു, മധുസൂദനന്‍ എന്നിവര്‍ സ്‌പെ ഷ്യല്‍ സംഘത്തിലുണ്ട്.

കേരളത്തില്‍ അടുത്തകാലത്ത് ഒന്നും ഉണ്ടാവാത്തതരത്തില്‍ ഒരു പൊലീസ് സ്റ്റേഷന്‍ തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അതീവ ഗൗരവമായിട്ടാണ് സര്‍ക്കാരും പോലീസ് വകുപ്പും ഏടുത്തിരിക്കുനന്ത.് . വിഴിഞ്ഞത്തെ സ്ഥിതി അങ്ങേയറ്റംഗുരുതരമാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം എന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതല നല്‍കി നിയമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *