തുറമുഖ സമരത്തിനെതിരെയുളള സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; ചികിത്സയില്‍ ആണെന്ന് വിശദീകരണം

തുറമുഖ വിരുദ്ധ സമരത്തിനെതിരെ നിര്‍മാണക്കമ്പനിയായ വിസില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. ചികിത്സയില്‍ ആണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടക്കുന്ന സെമിനാര്‍ മന്ത്രി കെ .എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവിലും പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ സെമിനാറുകളില്‍ പങ്കെടുക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍, ആന്റണി രാജു, ജി. ആര്‍. അനില്‍, ശശി തരൂര്‍ എം.പി. എന്നിവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *