തലസ്ഥാനത്ത്  മണ്ണ് മാഫിയ പിടിമുറുക്കുന്നു; മണ്ണ് കടത്ത്
പോലീസ്,റവന്യൂ, ജിയോളജി  അധികൃതരുടെ ഒത്താശയോടെ

തിരുവനന്തപുരം:    മണ്ണ് കടത്ത് വ്യാപകമായതോടെ ജില്ലയിൽ ഇരുപതോളം കുന്നുകളും പത്തോളം മലകളും പൂർണ്ണമായി  ഇല്ലാതായി റവന്യൂ രേഖകൾ വ്യക്തമാക്കുന്നു.പോലീസ്,റവന്യൂ, ജിയോളജി  അധികൃതരുടെ മൗനാനുവാദത്തോടെയാണ് അനധികൃത മണ്ണെടുപ്പും വയൽ നികത്തലും നടക്കുന്നത്.

കുന്നുകൾ സംരക്ഷിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന പഞ്ചായത്തിൽ കൃഷിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ജൈവ സമ്പത്തിനെ ഇല്ലാതാക്കുന്ന മണ്ണ് എടുക്കൽ  മഴക്കാലത്ത് മണ്ണിടിച്ചിലിന് കാരണമാകുമെന്നു കാണിച്ച് പരിസ്ഥിതി പ്രവർത്തകർ ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്.

 പോലീസിൻ്റെ ഒത്താശയോടെ മണ്ണ് ഇടിച്ച ശേഷം ടിപ്പറുകളിൽപുലർച്ചെ രണ്ട് മണി മുതൽ ആറ് മണി വരെ ആവശ്യക്കാർത്ത് എത്തിച്ചു കൊടുക്കാം.ഇതിന് വൻ തുകയാണ് മണ്ണ് മാഫിയ ആവശ്യക്കാരിൽ നിന്ന് ഈടാക്കുന്നത്.  മണിക്കൂറുകൾക്ക് ഇടയിൽ  ടിപ്പറിൽ നൂറ് കണക്കിന് ലോഡ് ആണ് കടന്നുന്നത്. അനധികൃത മണ്ണെടുപ്പിന് എതിരെ പലവട്ടം നാട്ടുകാർ പോലീലീസിനും റവന്യു അധികൃതർക്കും പരാതി നൽകിയിട്ടും നടപടിയില്ല. മണ്ണ് മാഫിയയെ സംബന്ധിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയെയും സിറ്റി പോലീസ് അധികൃതരെയും വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടകുന്നില്ലന്ന് ആക്ഷേപമുണ്ട്.തിരുവനന്തപുര് നാഗരാതിർത്തിയിൽ തിരുവല്ലം, നേമം, വട്ടീയൂർക്കാവ്, മണ്ണന്തല, തിരുവനന്തപുരം റൂറൽ ജില്ലയിൽകാട്ടാക്കട,ആര്യനാട്, നെടുമങ്ങാട്, അരുവിക്കര, വിതുര, മാറനല്ലൂർ,വിളപ്പിശാല, കിളിമാനൂർ, വെള്ളറട
തുടങ്ങിയവ പോലീസ് സ്റ്റേഷനുകളിലെ മണ്ണ് ലോബിയുമായി ബന്ധപ്പെട്ടവരുടെ പ്രവർത്തനങ്ങൾ വിജിലൻസും, സ്റ്റേറ്റ് സെഷ്യൽ ബ്രാഞ്ചും നിരീക്ഷിച്ച് പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തിരുവല്ലം എസ് എച് .ഒ യെ സുരേഷ് വി .നായരെ ആഭ്യന്തര വകുപ്പ് സസ്പെൻ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *