ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും; ഗുണഭോക്താക്കള്‍ക്ക് 3200 രൂപ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും. സാമൂഹിക സുരക്ഷാ പെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെ നല്കുന്ന ക്ഷേമനിധി പെന്‍ഷനുമാണ് തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുക. ഒക്ടോബറില്‍ മുടങ്ങിയതും നവംബറിലെ പെന്‍ഷനും ഒരുമിച്ചാകും വിതരണം.
ഗുണഭോക്താക്കള്‍ക്ക് 3200 രൂപ വീതം ലഭിക്കും. ഈ മാസം 15-ന് മുമ്പായി വിതരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹിക സുരക്ഷാ പെന്ഷന് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.