ചരിത്ര തീരുമാനവുമായി നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍; സ്പീക്കര്‍ പാനലില്‍ കെ.കെ രമയുള്‍പ്പെടെ മുഴുവന്‍ വനിതകള്‍

ഏഴാ നിയമസഭാ സമ്മേളനത്തിന്റെ തുടക്കം ശ്രദ്ധേയമാകുന്നത് എഎന്‍ ഷംസീര്‍ സ്പീക്കറായതിന് ശേഷമുളള ആദ്യ നിയമസഭാ സമ്മേളനമെന്നുളളതാണ്. ചരിത്രപരമായ നിര്‍ദേശം മുന്നോട്ടുവച്ചാണ് തുടക്കം.
നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. ആദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്.

നിയമസഭാ സ്പീക്കര്‍ പദവി വഹിക്കാന്‍ സാധിക്കുന്നത് രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്ന് എ എന്‍ ഷംസീര്‍. അഭിപ്രായപ്പെട്ടു. സഭാനടപടികള്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ എല്ലാവരുടെയും സഹായത്തോടെ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ പദവി പുതിയ റോളാണ്. ഇത് രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. തന്റെ രാഷട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നു എന്നത് വ്യക്തിപരമായ ദുഖമുണ്ടാക്കുന്നുവെന്നും ഷംസീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *