ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കാനുളള ബില്ല് ബുധനാഴ്ച

പതിനഞ്ചാം നിയമസഭയുടെ ഏഴാം സഭാ സമ്മേളനം 13ന് താത്ക്കാലികമായി പിരിയും. കാര്യോപദേശക സമിതിയില്‍ ആണ് തീരുമാനം. ഗവര്‍ണറെ ചാന്‍സിലര്‍ പദവില്‍ നിന്നും നീക്കം ചെയ്യുനുളള ബില്ല് ബുധനാഴ്ച സഭയില്‍ അവതരിപ്പിക്കും. ആദ്യം ഡിസംബര്‍ 15 വരെയായിരുന്നു സഭാ സമ്മേളനം നടക്കുമെന്ന് അറിയിച്ചിരുന്നത്. താത്ക്കാലികമായി പിരിയുന്ന നിയമസഭ ജനുവരിയില്‍ വീണ്ടും ചേരും. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ വേണ്ടിയാണ് അനിശ്ചിതകാലത്തേക്ക് പിരിയുന്നത് ഒഴിവാക്കി താത്കാലികമായി നിര്‍ത്തിവെക്കുന്നത്.
അതേസമയം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട് അഞ്ചിന് ചര്‍ച്ച നടത്തും. പിന്‍വാതില്‍ നിയമനത്തെചൊല്ലിയുളള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കത്ത് വിവാ?ദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സിപിഐഎമ്മിനകത്തെ വീതംവെയ്പ്പിന്റെ തര്‍ക്കമാണ് മേയറുടെ കത്ത് പുറത്താകുന്നതിലേക്ക് നയിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. മേയറിന്റേത് വ്യാജ കത്താണെന്ന് മന്ത്രി എംബി രാജേഷ് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് പറഞ്ഞതെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.