ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി വിജയ് നായകനായി എത്തുന്ന വരിശ്.ചിത്രത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ആരാധകരെ ആവേശക്കൊടുമുടി കയറ്റി മാസ് ഗാനം പുറത്തെത്തിയിരിക്കുകയാണ്. തീ ദളപതി എന്ന ഗാനവുമായി നടന്‍ സിമ്പുവാണ് എത്തുന്നത്.
തമന്‍ എസ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിമ്പു ആണ്. കൂടാതെ ഗംഭീര നൃത്തച്ചുവടുകളിലൂടെയും നിറഞ്ഞു നില്‍ക്കുകയാണ് സിമ്പു. യൂട്യൂബില്‍ തരംഗം തീര്‍ക്കുകയാണ് ഗാനം. ഒരു മണിക്കൂറിനുള്ളില്‍ 12 ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘രഞ്ജിതമേ’എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 80 ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്.