തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായി അഡ്വ: എസ്.എസ്. ജീവൻ  നിയമിതനായി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി തിരുവനന്തപുരം ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന എസ് എസ് ജീവനെ സർക്കാർ നിയമിച്ച് ഉത്തരവായി.

വഞ്ചിയൂർ ജില്ലാ കോടതിയിലെ മുൻ അഡീഷണൽ ഗവൺമെൻറ് പ്ലീഡറും സിബിഐ സ്പെഷ്യൽ പ്രോസിക്യൂട്ടറുമായിരുന്നു അഡ്വ.എസ്.എസ്. ജീവൻ.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന വൈസ് പ്രസിഡണ്ടും തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ എസ്.എസ്. ജീവൻ തിരുവനന്തപുരം തിരുമല സ്വദേശിയും,മുൻ പാർലമെൻറംഗം  കെ.വി സുരേന്ദ്രനാഥിന്റെ അനന്തരവനുമാണ്. 

Leave a Reply

Your email address will not be published. Required fields are marked *