ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മന്ത്രി സ്ഥാനം രാജിവെച്ചത് കൊണ്ട് പ്രശ്നം തീരില്ല ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ എംഎല്‍എയെ അയോഗ്യനാക്കാനുളള ഇടപെടല്‍ വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് എംഎല്‍എക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്.
അതേസമയം സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് തെളിവില്ലെന്ന് കാണിച്ച് കേസ് അന്വേഷണം അവസാനിപ്പക്കാനൊരുങ്ങുകയാണ് പൊലീസ്.