ഗുരുവായൂർ ക്ഷേത്രത്തില്‍ മെസിക്ക് പാല്‍ പായസം വഴിപാട്

ലോകകപ്പിലെ നിർണായക മത്സരത്തിൽ അർജന്‍റീന പോളണ്ട് മത്സരത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലയണൽ മെസിക്കായി ആരാധകൻ്റെ പാൽ പായസം വഴിപാട്. മുന്‍ കൗണ്‍സിലറും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്റുമായ ഒ.കെ.ആര്‍. മണികണ്ഠനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 500 രൂപയ്ക്ക് പാല്‍പായസ വഴിപാട് നടത്തിയത്.

മുന്‍ മത്സരങ്ങളില്‍ വഴിപാടുകള്‍ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിര്‍ണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠന്‍ പറഞ്ഞു.  സി ​ഗ്രൂ​പ്പി​ൽ ഒ​രു തോ​ൽ​വി​യും ഒ​രു ജ​യ​വു​മാ​യി മൂ​ന്ന് പോ​യി​ന്‍റ് നേ​ടി​യ അർജന്‍റീന ഇപ്പോൾ സൗ​ദി അ​റേ​ബ്യ​യ്ക്കൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ, ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി നാ​ല് പോ​യി​ന്‍റ് നേ​ടി​യ പോ​ള​ണ്ടാ​ണ് ഒ​ന്നാ​മ​ത്.

Leave a Reply

Your email address will not be published. Required fields are marked *