തിരുവനന്തപുരത്ത് പൂവാറില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. പൂവാറിലാണ് സംഭവം. അരുമാനൂര്‍ സ്കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. കെഎസ്ആര്‍ടിസിയിലെ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സുനിലിനെതിരെയാണ് പരാതി.
പെണ്‍കുട്ടികളുടെ കൂടെ നിന്നു എന്ന് പറഞ്ഞാണ് തന്നെ മര്‍ദിച്ചതെന്നാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം. മര്‍ദനത്തിനിടയില്‍ വിദ്യാര്‍ത്ഥിയുടെ ഷര്‍ട്ട് വലിച്ച് കീറിയെന്നും പരാതിയില്‍ പറയുന്നു.