രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി .കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്നും കേന്ദ്രം രാഹുല്‍ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു. രാജസ്ഥാനില്‍ തുടരുന്ന ജോഡോ യാത്രയില്‍ മാസ്കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്.
പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കത്തിലുണ്ട്.രാജ്യം കൊവിഡിന്റെ നാലാം തരംഗ ഭീഷണിയിലാണ്