കൊല്ലത്ത് യുവഡോക്ടര്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

കൊല്ലം : അഞ്ചലില്‍ യുവഡോക്ടറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇ.എന്‍.ടി. ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെ (30)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏകമകളാണ്. എം.ബി.ബി.എസ്. പഠനത്തിനുശേഷം പി.ജി.യും പൂര്‍ത്തിയാക്കിയിരുന്നു. അഞ്ചല്‍ പോലീസെത്തി മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *