പാറശാലയില്‍ യുവാവിന് വെട്ടേറ്റു; മുന്‍വൈരാഗ്യമാണ് കാരണമെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ യുവാവിന് വെട്ടേറ്റു. പാറശ്ശാല പരശുവയ്ക്കലില്‍ മഹേഷ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.രണ്ടംഗ സംഘം ചേർന്ന് മഹേഷിന്റെ തലക്ക് കല്ല് കൊണ്ടിടിക്കുകയും വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെട്ടേറ്റ മഹേഷിന്റെ ബന്ധു അനിലിനെ കഴിഞ്ഞയാഴ്ച അനീഷ് , മോഹൻ എന്നിവർ ചേർന്ന് ആക്രമിച്ചിരുന്നു. ഇത് ചോദിക്കുവാനായി മഹേഷ് ഇന്നലെ രാത്രി എത്തിയതോടെ തർക്കമുണ്ടാകുകയും പിന്നീട് സംഘർഷം ഉണ്ടാവുകയുമായിരുന്നു. സംഭവത്തിൽ ഇയാളെ ആക്രമിച്ച ആൾക്കും മറ്റ് രണ്ടു പേർക്കും പരുക്കേറ്റു. ഇവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു