മേയർ ആര്യാ രാജേന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജനുവരി 7 ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ബി ജെ പി ഹർത്താൽ ആചരിക്കും. ജനുവരി 6 ന് കോർപ്പറേഷൻ വളഞ്ഞും ബി ജെ പി സമരം ചെയ്യും . ബിജെപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം ആഹ്വാനം ചെയ്തത്. അതേ സമയം മേയറുടെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.