മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് കാറപകടത്തില്‍ മരിച്ചു

മാണി സി കാപ്പന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബിയാണ് (24) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.

പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴി ഏറ്റുമാനൂര്‍ ബൈപാസില്‍ വച്ചാണ് അപകടം സംഭവിച്ചത്. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റിവന്ന എയ്‌സ് വന്നിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *