വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടനും അവതാരകനും എബിസി മലയാളം യുട്യൂബ് വാര്‍ത്താ ചാനല്‍ എം ഡിയുമായ ഗോവിന്ദന് കുട്ടിക്കെതിരെ (42) കേസെടുത്തു. നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുട്യൂബ് ചാനലില്‍ ടോക്ഷോയ്ക്കിടയിലാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. നടന് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, തന്നെ മര്‍ദിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു.
നവംബര്‍ 24-നാണ് യുവതി പരാതി നല്‍കിയത്. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ നടന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്