എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ പി ജയരാജൻ. ആരോഗ്യ പ്രശ്നങ്ങൾ ചുണ്ടിക്കാട്ടിയാണ് തീരുമാനം. വെള്ളിയാഴ്ച്ച നടക്കുന്ന പാർട്ടി സെക്രട്ടേറിയറ്റിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വെള്ളിയാഴ്ച്ച കോഴിക്കോട് നടക്കുന്ന ഐഎന്‍എല്ലിന്റെ പരിപാടിയില്‍ ഇപി ജയരാജന് പങ്കെടുക്കും.
ഇ പി ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന് ഉന്നയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന് യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.