പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി സമയം തേടി

ബഫര്‍സോണ്‍ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലും ചര്‍ച്ചയില്‍ ഉന്നയിക്കും. ഈയാഴ്ച പി ബി യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താനാണ് ശ്രമം. അതേ സമയം ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് വിവരം.

ബഫര്‍ സോണ്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികള്‍ എത്തുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കണം എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *