പിടികൂടിയ സ്വര്‍ണ്ണം വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ : എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ  5 പേര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട് :രേഖകളില്ലാതെ പിടികൂടിയ സ്വര്‍ണ്ണം വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവം: എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ  5 പേര്‍ക്ക് സസ്‌പെന്‍ഷന്‍. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പേസ്റ്റ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്

ഉള്‍പ്പെടെയുള്ളവരെയാണ്  അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി, ചന്തു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, പ്രമോദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.   പിടികൂടിയ സ്വര്‍ണ്ണത്തില്‍ നിന്നും 250ഗ്രാം കൈവശംവെക്കുകയും 

രേഖകളുമായി എത്തിയപ്പോള്‍ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങി തിരികെ നല്‍കുകയുമായിരുന്നു. നിരവധി പരാതികൾ 

ഇന്‍സ്‌പെക്ടര്‍ പി എ ജോസഫിനെതിരെ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം സ്വാധീന ഉപയോഗിച്ച് അട്ടിമറിച്ചതായും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *