ഇ പി ജയരാജന്‍ വിഷയം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ സുധാകരന്‍

ഇ പി ജയരാജനെക്കുറിച്ച് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.
ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേരുമെന്ന് നേതാക്കള്‍ പറഞ്ഞു.

വിഷയം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറയാന്‍ സാധിക്കില്ല. നീതിപൂര്‍വമായ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സി തയ്യാറാകണം. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം.

Leave a Reply

Your email address will not be published. Required fields are marked *