പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച; ബഫര്‍ സോണ്‍ ചര്‍ച്ചയായില്ല

പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ ബഫര്‍ സോണ്‍ ചര്‍ച്ചയായില്ല. വിവിധ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തതായാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, കെ റെയിലും വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല.

ബഫര്‍ സോണ്‍, കെ-റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നായിരുന്നു പൊതുവെയുള്ള അനുമാനം.

ബഫര്‍ സോണില്‍ ഉപഗ്രഹ സര്‍വേ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ പിഴച്ച സാഹചര്യത്തില്‍ പ്രധാന മന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *