ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോക്കിടെയുണ്ടായ തിരക്കിനിടെ തുറന്നിട്ട ഓടയിൽ വീണ് എട്ട് പേര് മരിച്ചു. നെല്ലൂര്‍ ജില്ലയിലെ കണ്ടുകുറിലാണ് ടി ഡി പി നേതാവ് റോഡ് ഷോ നടത്തിയത്.
ചന്ദ്രബാബുവിന്റെ പ്രസംഗം ആരംഭിച്ചയുടനെയാണ് തിരക്കുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കുണ്ട്. ചിലരുടെ നില ഗുരുതരമാണ്. സംഭവത്തോടെ പരിപാടി നിര്‍ത്തിവെച്ചു. തുടർന്ന് ചന്ദ്രബാബു നായിഡു ആശുപത്രി സന്ദര്‍ശിച്ചു.
പാര്‍ട്ടി ഓഫീസിന് സമീപത്തായിരുന്നു പരിപാടി. ടി ഡി പി പ്രവര്‍ത്തകരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ടി ഡി പി പ്രഖ്യാപിച്ചു. മരിച്ചവരുടെ മക്കള്‍ക്ക് എന്‍ ടി ആര് ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ പഠനം ഏര്‍പ്പാടാക്കും.