ഇന്ത്യന്‍ ക്രിക്കറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. റൂര്‍ക്കിയിലേക്ക് മടങ്ങുന്നതിനിടെ റൂര്‍ക്കിയിലെ ഗുരുകുല്‍ നര്‍സന്‍ ഏരിയയില്‍ വെച്ചായിരുന്നു അപകടം. കാര്‍ ഡിവൈഡറലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അദ്ദേഹത്തിന്റെ കാലിന് ഗുരുതരമായ പരുക്കേറ്റെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പുറത്തു വന്ന ഫോട്ടോഗ്രാഫുകളില്‍ ശരീരത്തില്‍ ഗുരുതരമായ മുറിവേറ്റതായും ദൃശ്യമാണ്.
![Rishabh Pant Car accident](http://mahithabhumi.com/wp-content/uploads/2022/12/rishabh-2.jpg)
വാഹനാപകടത്തെ തുടര്‍ന്ന് ആംബുലന്‍സില്‍ പന്തിനെ റൂര്‍ക്കി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ തന്നെ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.
ഫിറ്റ്നസ് നഷ്ടപ്പെട്ട പന്തിനോട് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) റിപ്പോര്‍ട്ട് ചെയ്യാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങളില്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഐപിഎല്ലില്‍ ദില്ലിയുടെ ക്യാപ്റ്റനായ റിഷഭ് പന്ത് ഇന്ത്യക്കായി 33 ടെസ്റ്റും 30 ഏകദിനവും 66 ട്വന്റി ട്വന്റി മത്സരവും കളിച്ചിട്ടുണ്ട്.