മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് ശശി തരൂര്‍;തരൂരിനെ ദല്‍ഹി നായര്‍ എന്ന് വിളിച്ചതില്‍ തെറ്റ് തിരുത്തി, തരൂര്‍ വിശ്വപൗരനെന്ന് സുകുമാരന്‍ നായര്‍

എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനം ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ശ്രദ്ധാകേന്ദ്രമായതും തരൂര്‍ തന്നെ. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്.അദ്ദേഹം അത് 80 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പറഞ്ഞത്.എന്നാല്‍ രാഷ്ട്രീയത്തില്‍ ഇeപ്പാള്‍ താന്‍ അത് അനുഭവിക്കുന്നുണ്ട്..മുമ്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്.മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും തരൂര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിന്റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.മുമ്പ് താന്‍ തരൂരിനെ ദല്‍ഹി നായര്‍ എന്ന് വിളിച്ചിരുന്നു.ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.തരൂര്‍ കേരളത്തിന്റെ വിശ്വപൗരനാണ്.മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *