ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

ശബരിമല സന്നിധാനത്ത് വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്നു കതിന പൊട്ടിത്തെറിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ചെങ്ങന്നൂര്‍ സ്വദേശികളായ എ ആര്‍ ജയകുമാര്‍, അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്ന് വൈകിട്ട് 4.45ഓടെ മാളികപ്പുരക്ക് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
വെടി വഴിപാടിന്റെ കരാറെടുത്തവരാണ് അപകടത്തില്‍ പെട്ടത്. കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.