മന്നം ജയന്തിക്ക് പിന്നാലെ മാരാമണ്‍ കണ്‍വെന്‍ഷനിലും ശശി തരൂര്‍

മന്നം ജയന്തി പരിപാടിയിലെത്തിയതിന് പിന്നാലെ ശശിതരൂർ മാർത്തോമ സഭയുടെ വേദിയിലേക്കും എത്തുന്നു.മാരാമൺ കൺവൻഷനിലും ശശി തരൂർ പങ്കെടുക്കും. ഫെബ്രുവരി 18 ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക.
മാർത്തോമ സഭ യുവജന സഖ്യത്തിന്റെ ആവശ്യപ്രകാരമാണ് ശശി തരൂർ കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്നത് സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വേദിയെന്ന് വിശേഷിപ്പിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് ശശി തരൂർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം.
128 മാത് മാരമൺ കൺവൻഷന്റെ ഭാഗമായുള്ള യുവവേദിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചത് മാർത്തോമ സഭ യുവജന സഖ്യം പ്രസിഡന്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ. ഫെബ്രുവരി 18 ശനിയാഴ്ച യുവവേദിയിൽ യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിൽ തരൂർ സംസാരിക്കും.