കൗമാര കലോത്സവത്തിന് കോഴിക്കോട് തുടക്കമായി; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി. കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കലാമാമാങ്കത്തിന്‍രെ ഉദ്ഘാടനം നിര്‍വഹിച്ചത. സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ് , അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്ര താരം ആശ ശരത് മുഖ്യാതിഥിതിയായിരുന്നു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂള്‍ കലോത്സവത്തിന് വന്‍ ജനപ്രവാഹമുണ്ടാകുമെന്നാണ ് കരുതുന്നത്. പതിനൊന്നരയോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇന മത്സരങ്ങളാണ് നടക്കുന്നത്. പതിനാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. മറ്റ് ദിവസങ്ങളില്‍ ഒമ്പത് മണിയോടെ മത്സരങ്ങള്‍ ആരംഭിക്കും. കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ജനുവരി ഒന്നുമുതല്‍ ഏഴുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *