ഗവര്‍ണര്‍ അനുമതി നല്‍കി; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ

സജി ചെറിയാന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നാളെ നടക്കും. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് നാളെ സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അനുമതി നല്‍കണമെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. സത്യപ്രതിജ്ഞ നാളെ വൈകീട്ട് നാലിന് നടന്നേക്കുമെന്നാണ് സൂചന.നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമെന്നായിരുന്നു വിവരം. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡ്വയ്സര്‍ നല്‍കിയത്. ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിലിനോടാണ് ഉപദേശം തേടിയത്.
നാലിന് സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം.